Home Uncategorized വോട്ടര്‍ ബോധവത്കരണ പരിപാടികളുമായി സ്വീപ് വയനാട്

വോട്ടര്‍ ബോധവത്കരണ പരിപാടികളുമായി സ്വീപ് വയനാട്

0

സ്വീപ് വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിന് കീഴിലെ പട്ടിക വര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ക്ലാസ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടത്തിയ പരിപാടിയില്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ എം.മജീദ് അധ്യക്ഷനായി. വോട്ടര്‍ പ്രതിജ്ഞയും എടുത്തു. അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ കെ.ടി മനോജ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ ഷിജി, നജ്മുദ്ധീന്‍, ഷീജ, ഷില്ലി, ബാബു എന്നിവര്‍ സംസാരിച്ചു.

ജില്ലാ ലൈബ്രറിയില്‍ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ സ്വീപ് നോഡല്‍ ഓഫീസറായ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട ബുക്ക് മാര്‍ക്കുകള്‍ വിതരണം ചെയ്തു. കല്‍പറ്റ സ്വീപ് കോഓര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍, വൈത്തിരി താലൂക്ക് ലൈബ്രറി സെക്രട്ടറി സുമേഷ് എന്നിവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version