Home Uncategorized ആഹാരത്തിലൂടെ ആരോഗ്യം: പോഷകാഹാര ശില്‍പശാലയും പ്രദര്‍ശനവും സംഘടിപ്പിച്ചു

ആഹാരത്തിലൂടെ ആരോഗ്യം: പോഷകാഹാര ശില്‍പശാലയും പ്രദര്‍ശനവും സംഘടിപ്പിച്ചു

0

ആഹാരത്തിലൂടെ ആരോഗ്യം എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും കുടുംബശ്രീ മിഷന്റെയും പനമരം സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ പോഷകാഹാര ശില്‍പശാലയും പ്രദര്‍ശനവും സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.ടി രേഖ ഉദ്ഘാടനം ചെയ്തു. പനമരം സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജാനകി ബാബു അധ്യക്ഷയായി. സ്റ്റേറ്റ് ന്യൂട്രീഷന്‍ ആന്റ് ഡയറ്റ് റിലേറ്റഡ് ഇന്റര്‍വെന്‍ഷന്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ ട്രൈബല്‍ മേഖലയില്‍ നിന്നുള്ള പോഷകാഹാരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ശൈശവ-ബാല്യകാല പോഷകാഹരം, പ്രമേഹവും ഭക്ഷണരീതിയും, ഗര്‍ഭകാല പോഷകാഹരം, ഗര്‍ഭകാല പ്രമേഹം എന്നീ വിഷയങ്ങളില്‍ ഡയറ്റീഷ്യന്‍മാരായ എം ഷീബ, ഷാക്കിറ സുമയ്യ, സ്വാലിഹ റാഫി, എസ് ഹീരജ എന്നിവര്‍ ക്ലാസെടുത്തു.

കുടുംബശ്രീയുടെ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ ജെറിന്‍ എസ് ജെറോഡ്, എന്‍പിഎന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ കെ.ആര്‍ ദീപ, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, പനമരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനോദ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സായി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version