സംസ്ഥാനത്ത് സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്ന് (2026 മാർച്ച് 24) രാവിലെ സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി.
22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 2,160 രൂപ ഇടിഞ്ഞ് പുതിയ വിപണി വില 1,02,920 രൂപയായി. ഈമാസത്തെ താഴ്ന്ന വില നിലവാരത്തിന് സമീപമാണിത്.
സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 220 രൂപ താഴ്ന്ന് പുതുക്കിയ വില 10,575 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 175 രൂപ കുറഞ്ഞ് വിപണി വില 8,235 രൂപയിലേക്ക് എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 110 രൂപ കുറഞ്ഞ് പുതിയ വില 5,315 രൂപയുമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റം രേഖപ്പെടുത്തിയത്.
