Home Uncategorized അൽപ്പം ആശ്വാസം; ഉച്ചയ്ക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിൽ താഴെ ആയി

അൽപ്പം ആശ്വാസം; ഉച്ചയ്ക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിൽ താഴെ ആയി

0

മാസങ്ങൾക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിൽ താഴെയായി. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന്റെ വില 99, 480 രൂപയാണ്. ഇന്ന് ഒരു ദിവസം കൊണ്ട് 7,560 രൂപയാണ് പവന് കുറഞ്ഞത്. കടിഞ്ഞാൺ ഇല്ലാതെ കുതിച്ച സ്വർണ വിലയ്ക്ക് അല്പം ആശ്വാസം. രാവിലെ 1, 02, 680 രൂപയായിരുന്നെങ്കിൽ ഉച്ചയ്ക്കുശേഷം 3200 രൂപ കൂടി കുറഞ്ഞ് 99, 480 ആയി. ഇന്ന് മാത്രം കുറഞ്ഞത് 7560 രൂപ. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഡോളർ കരുത്താർജിച്ചതും ക്രൂഡ് ഓയിൽ നിക്ഷേപം വർധിച്ചതുമാണ് സ്വർണത്തിന് വിലയിടിയാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം ജനുവരിയിലാണ് സ്വർണം റെക്കോർഡ് വർധനയായ 1, 31, 000 രൂപ ആയത്, പിന്നീട് താഴുകയായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version