Home Uncategorized രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍; സ്വര്‍ണവില വീണ്ടും കുറഞ്ഞു

രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍; സ്വര്‍ണവില വീണ്ടും കുറഞ്ഞു

0


ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍. 93 രൂപ 93 പൈസയില്‍ വ്യാപാരം ആരംഭിച്ചു. രൂപയുടെ മൂല്യം 94 രൂപയിലേക്ക് താഴുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സംസ്ഥാനത്തെ സ്വര്‍ണവിലയും ഇടിയുകയാണ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 545 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,680 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 12,835 രൂപയാണ് നല്‍കേണ്ടി വരിക. സ്വര്‍ണം വൈകാതെ പവന് ഒരു ലക്ഷത്തിന് താഴെയെത്താനും സാധ്യതയേറുകയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version