Home Uncategorized ഒമാനിൽ പ്രളയം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

ഒമാനിൽ പ്രളയം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

0

ഒമാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മൂന്നു മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല – കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38),തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32), യൂസഫിന്റെ മാതാവ് റംല എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിൽ ഉണ്ടായ പ്രളയത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഈദ് ആഘോഷത്തിനിടെയാണ് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.

മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്.കനത്ത മഴയെത്തുടർന്ന് മസ്‌കത്തിലെ അമറാത്ത്–ബൗഷർ മലമ്പാത പോലീസ് താത്കാലികമായി അടച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version