Home Uncategorized താനൂരില്‍ ഇടത് മുന്നണിക്ക് സ്ഥാനാര്‍ഥിയായി; പ്രവാസി വ്യവസായി മുഹമ്മദ് സമീര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

താനൂരില്‍ ഇടത് മുന്നണിക്ക് സ്ഥാനാര്‍ഥിയായി; പ്രവാസി വ്യവസായി മുഹമ്മദ് സമീര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

0

താനൂരില്‍ ഇടത് മുന്നണിക്ക് സ്ഥാനാര്‍ഥിയായി. പ്രവാസി വ്യവസായിയും താനൂര്‍ ഓമച്ചപ്പുഴ സ്വദേശിയുമായ മുഹമ്മദ് സമീര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. വി അബ്ദുറഹ്മാന്റെ വികസന വഴിയെ തന്നെ മുന്നോട്ട് പോകുമെന്ന് മുഹമ്മദ് സമീര്‍ പറഞ്ഞു.

താന്‍ ഇപ്പോഴും താനൂരിലെ പ്രവര്‍ത്തകനായിരുന്നുവെന്നും പാര്‍ട്ടിയും പ്രവര്‍ത്തകരും മത്സരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി വി അബ്ദുറഹ്മാന്‍ നടത്തുന്ന വികസനവഴിയെ തന്നെ മുന്നോട്ട് പോകും. താനൂരിലേ ജനങ്ങള്‍ വലിയ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയത് തിരിച്ചടിയാകില്ല – അദ്ദേഹം പറഞ്ഞു.

അതിനിടെ, ബിജെപി-സിപിഐഎം കൂട്ട്‌കെട്ട് മൂലം കഴിഞ്ഞ തവണ നഷ്ടമായ താനൂര്‍ സീറ്റ് ഇത്തവണ തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പികെ നവാസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇടത് സ്ഥാനാര്‍ഥി പ്രഖ്യാപനം പോലും നടത്താന്‍ ഇനിയും സാധിക്കാത്തത് പരാജയഭീതി കൊണ്ടാണെന്നും നവാസ് പറഞ്ഞു. പുതിയ കടപ്പുറം മേഖലയിലായിരുന്നു നവാസിന്റെ ഇന്നത്തെ പര്യടനം.

അതേസമയം, ഇടതു മുന്നണിക്ക് സ്ഥാനാര്‍ഥികളെ കിട്ടാനില്ലാത്ത അവസ്ഥയെന്ന് പികെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. വി അബ്ദുറഹ്മാന്‍ മണ്ഡലം മാറിയത് താനൂരില്‍ തോല്‍വി പ്രഖ്യാപിച്ചത് പോലെയായെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version