Home Uncategorized 19 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ബെല്‍ഫാസ്റ്റിലേക്ക്; അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പര കളിക്കും

19 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ബെല്‍ഫാസ്റ്റിലേക്ക്; അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പര കളിക്കും

0

മുംബൈ: ടി20 ലോക ചാംപ്യന്‍മാരായ ഇന്ത്യ അയര്‍ലന്‍ഡില്‍ ടി20 പരമ്പര കളിക്കും. 19 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ വടക്കന്‍ അയര്‍ലന്‍ഡ് തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ കളിക്കാനിറങ്ങുന്നത്. ടി20 ലോകകപ്പിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടി20 പരമ്പരയും ഇതാണ്. രണ്ട് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഈ രണ്ട് മത്സരങ്ങളും ബെല്‍ഫാസ്റ്റിലാണ് അരങ്ങേറുന്നത്.

പോരാട്ടത്തിന്റെ മത്സരക്രമം ബിസിസിഐ പുറത്തിറക്കി. ജൂണ്‍ 26നാണ് പരമ്പരയിലെ ആദ്യ പോരാട്ടം. ജൂണ്‍ 28നു രണ്ടാം മത്സരവും കളിക്കും. ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായാണ് ഇന്ത്യയുടെ അയര്‍ലന്‍ഡിനെതിരായ പോരാട്ടം.

ഐപിഎല്‍ പോരാട്ടങ്ങള്‍ക്കു ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഒരു ടെസ്റ്റ് മത്സരവും ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ കളിക്കും. ഇതിനു ശേഷമാണ് അയര്‍ലന്‍ഡുമായുള്ള പരമ്പര.

എട്ട് വര്‍ഷത്തിനിടെ മൂന്ന് തവണയാണ് നേരത്തെ ഇന്ത്യ അയര്‍ലന്‍ഡില്‍ കളിച്ചത്. 2018, 2022, 2023 വര്‍ഷങ്ങളിലായിരുന്നു പര്യടനം. ബെല്‍ഫാസ്റ്റില്‍ 19 വര്‍ഷത്തിനു ശേഷമാണ് കളിക്കാനെത്തുന്നത്. 2007ലാണ് അവസാനമായി ഇന്ത്യ ബെല്‍ഫാസ്റ്റില്‍ കളിച്ചത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version