Home Uncategorized എംപിമാരുടെ സമ്മർദത്തിന് വഴങ്ങേണ്ടെന്ന് ഹൈക്കമാൻഡ്; കണ്ണൂരിലും കോന്നിയിലും എംപിമാർ മത്സരിച്ചേക്കില്ല

എംപിമാരുടെ സമ്മർദത്തിന് വഴങ്ങേണ്ടെന്ന് ഹൈക്കമാൻഡ്; കണ്ണൂരിലും കോന്നിയിലും എംപിമാർ മത്സരിച്ചേക്കില്ല

0

എംപിമാരുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് ഹൈക്കമാൻഡ്. കണ്ണൂരിലും കോന്നിയിലും എംപിമാർ മത്സരിച്ചേക്കില്ല. കെ സുധാകരൻ ഉൾപ്പെടെ എംപിമാർക്ക് സീറ്റില്ല. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിലിനും സീറ്റ് ഇല്ലെന്നാണ് സൂചന. തർക്കം തുടരുന്ന അഞ്ച് സീറ്റുകളിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടാണ് സംസ്ഥാന നേതാക്കൾ ഇന്ന് പുലർച്ചെ ഡൽഹിയിൽ നിന്ന് മടങ്ങിയത്. കണ്ണൂരിൽ ടി ഒ മോഹനനും കോന്നിയിൽ സതി ഷ് കൊച്ചു പറമ്പിലും സ്ഥാനാർത്ഥിയാകുമെന്ന് സൂചന.

സ്ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ടി.ഒ. മോഹനൻ പ്രതികരിച്ചു. കണ്ണൂരിൽ ഇത്തവണ യുഡിഎഫ് ജയിക്കും. കെ. സുധാകരൻ കണ്ണൂരെ പ്രചരണം നയിക്കുമെന്നും ടി.ഒ. മോഹനൻ വ്യക്തമാക്കി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രമേ ബാക്കിയുള്ളൂ. അതിനാൽ വേ​ഗം സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രചാരണം സജീവമാക്കാനാണ് കോൺ​ഗ്രസ് നീക്കം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version