Home Uncategorized കൽപറ്റയിൽ എൽഡിഎഫിനായി പി.കെ. അനിൽകുമാർ

കൽപറ്റയിൽ എൽഡിഎഫിനായി പി.കെ. അനിൽകുമാർ

0

കൽപറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപറ്റ മണ്ഡലത്തിൽ എൽഡിഎഫിനായി ആർജെഡി പി.കെ. അനിൽകുമാറിനെ പ്രഖ്യാപിച്ചു. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പു വരെ കോൺഗ്രസുകാരനായിരുന്നു.തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചതിന്റെയും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ പരിചയവുമുൾപ്പെടെയുള്ള അനുഭവസമ്പത്തുമായാണ് പി.കെ അനിൽകുമാർ സ്ഥാനാർഥിയായി ജനവിധി തേടുന്നത്. 2005 മുതൽ 2012 വരെ കോൺഗ്രസിൽ നിന്നു കൽപറ്റ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. 2012 മുതൽ 2015 വരെ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഇന്റഗ്രേറ്റഡ് വാട്ടർമാനേജുമെന്റ് പ്രോഗ്രാം നടപ്പാക്കിയതിലൂടെ ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരം അനിൽകുമാറിനെ തേടിയെത്തിയിരുന്നു. 2015 മുതൽ 2020 വരെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതിയധ്യക്ഷനായിരുന്നു. കില അംഗമായും പ്രവർത്തിച്ചു.
നിലവിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) സംസ്ഥാനകമ്മിറ്റിയംഗവും തോട്ടം തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്.) സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. മേപ്പാടി സ്വദേശിയാണ്.

പ്രീഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. മേപ്പാടി പാറക്കോട്ട് കൊട്ടയങ്ങാട്ടിൽ പരേതനായ പി.കെ. ഗോപാലന്റെയും ജാനകിയുടെയും മകനാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version