Home Uncategorized റിസപ്ഷനിടെ സുഹൃത്തുക്കളുടെ വക വെടിക്കെട്ട്, പകച്ചുപോയ വധു ബോധംകെട്ടു വീണു

റിസപ്ഷനിടെ സുഹൃത്തുക്കളുടെ വക വെടിക്കെട്ട്, പകച്ചുപോയ വധു ബോധംകെട്ടു വീണു

0

കൊച്ചി: വിവാഹദിനം ആഘോഷമാക്കാന്‍ സുഹൃത്തുക്കള്‍ ഒരുക്കിയ വെടിക്കെട്ടിന്റെ ആഘാതത്തില്‍ വധു ബോധം കെട്ടുവീണു. ഞായറാഴ്ച വൈകിട്ട് കൊച്ചി മരടിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്ഷനിടെയാണ് സംഭവം. കൂട്ടുകാര്‍ പൊട്ടിച്ച ഗുണ്ടിന്റെ പ്രകമ്പനത്തിലും ശബ്ദത്തിലും പകച്ചുപോയ വധു തളര്‍ന്നു വീഴുകയായിരുന്നു.

വൈറ്റില സ്വദേശിനിയായ വധുവും വരനും വേദിയിലേക്ക് എത്തിയതിനൊപ്പം ആയിരുന്നു വലിയ ശബ്ദത്തില്‍ പടക്കം പൊട്ടിച്ചത്. അപ്രതീക്ഷിതമായി വലിയ ശബ്ദം കേട്ട യുവതി തളർന്നുവീഴുകയായിരുന്നു. വധുവിനെ ഉടന്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രാത്രി 7.30 ഓടെയാണ് വധുവിനെയും കൊണ്ട് വിവാഹ സംഘം ആശുപത്രിയിലെത്തിയത്.

അടിയന്തര ശുശ്രൂഷകള്‍ നല്‍കിയതോടെ ശാരീരിക അസ്വസ്ഥതകള്‍ മാറി യുവതി ബോധം വീണ്ടെടുത്തു. വൈകാതെ തന്നെ തിരികെ വിവാഹ ഹാളിലേക്ക് മടങ്ങി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version