Home Uncategorized ഗാര്‍ഹിക പാചക വാതക ലഭ്യത: ആശങ്ക വേണ്ടെന്ന് സപ്ലൈ ഓഫീസര്‍

ഗാര്‍ഹിക പാചക വാതക ലഭ്യത: ആശങ്ക വേണ്ടെന്ന് സപ്ലൈ ഓഫീസര്‍

0

കല്‍പ്പറ്റ: വയനാട്ടില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ലഭ്യതയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിലവില്‍ ജില്ലയില്‍ പാചകവാതക ദൗര്‍ലഭ്യമില്ല. ബുക്ക് ചെയ്ത എല്ലാവര്‍ക്കും ഗ്യാസ് സിലിണ്ടര്‍ ഏജന്‍സികള്‍ വിതരണം ചെയ്യുന്നുണ്ട്. യുദ്ധ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് ജനങ്ങളില്‍ അനാവശ്യ ഭീതി പരത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകും. എല്‍പിജി വിതരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ജില്ലാ/താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഗ്യാസ് ഏജസികള്‍ മുന്‍ഗണനാക്രമം പാലിച്ചാണ് സിലിണ്ടര്‍ വിതരണം ചെയ്യേണ്ടത്. ഉപഭോക്താക്കള്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ സിലിണ്ടര്‍ ഡെലിവറി സമയത്ത് കൈമാറണം. എല്‍പിജി വിതരണം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഏജന്‍സികള്‍ കര്‍ശനമായി പാലിക്കണം. യുദ്ധ സാഹചര്യത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി ഉപയോഗം ഗണ്യമായി കുറച്ച് ഗാര്‍ഹിക ആവശ്യത്തിന് സിലിണ്ടര്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് ക്രമീകരണങ്ങള്‍ കേന്ദ്ര. സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാണിജ്യ സിലിണ്ടറുകളുടെ വിതരണം അവശ്യ സ്ഥാപനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി വാണിജ്യ സിലിണ്ടര്‍ വിതരണം നടത്താനാണ് നിര്‍ദേശം. ക്വാട്ട ലഭ്യത അനുസരിച്ച് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് സിലിണ്ടര്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകളും ഇമെയില്‍ വിലാസവും: ജില്ലാ സപ്ലൈ ഓഫീസ്, വയനാട്
04936202273, dsowayanad1@gmail.com, താലൂക്ക് സപ്ലൈ ഓഫീസ്, വൈത്തിരി 04936255222 9188527405,
tsovythiri@gmail.com, താലൂക്ക് സപ്ലൈ ഓഫീസ്, ബത്തേരി

04936220213 9188527407 BATHERY TSO@gmail.com, താലൂക്ക് സപ്ലൈ ഓഫീസ്, മാനന്തവാടി
04935240292 9188527406, tsomntdy@gmail.com.

*ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചാല്‍ കര്‍ശന നടപടി
കല്‍പ്പറ്റ: ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സിലിണ്ടര്‍ ദുരുപയോഗം കണ്ടെത്തുന്നതിന്

താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ 1955 ലെ എസെന്‍ഷ്യല്‍ കമ്മോഡിറ്റി ആക്ട് പ്രകാരം സിലിണ്ടര്‍ പിടിച്ചെടുക്കും. ജാമ്യമില്ലാ വകുപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂഷന്‍ നടപടിസ്വീകരിക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version