പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയും, പെരിക്കല്ലൂർ വോളി ക്ലബും സംയുക്തമായി നടത്തിയ വോളിബോൾ ടൂർണ്ണമെൻ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വോളി ക്ലബ് വാളാടിന് ടിസി ജോർജ്ജ് തേക്ക്മൂട്ടിൽ എവർറോളിംഗ് ട്രോഫിയും 15001 രൂപ ക്യാഷ് അവാർഡും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇ വി ബിൽഡേഴ്സ് ടീമിന് മറിയം അമ്പലക്കുന്നേൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 10001 രൂപയും നൽകി. ബെസ്റ്റ് ഡിഫൻഡ് വാളാട് ടീമിൻ്റെ ഷഹനാസ്, ബെസ്റ്റ് സെറ്റർ വാളാട് ടീമിൻ്റെ വാഹിദ്, ബെസ്റ്റ് അറ്റാക്കർ ടിവി ബിൽഡേഴ്സിന്റെ കബാലി,
ബെസ്റ്റ് ലിബിറോ ഇ വി ബിൽഡേഴ്സ് ടീമിൻ്റെ അംഷീർ, ഏറ്റവും നല്ല ഓൾ റൗണ്ടർ വാളാട് ടീമിൻ്റെ ഹാദി മനുഹർ, ഏറ്റവും നല്ല ആസ്വാദകൻ ബിനോയ് തെള്ളിയാമ്മേൽ എന്നിവർക്കുളള ജോസ് നെല്ലേടം മെമ്മോറിയൽ ട്രോഫികളും ക്യാഷ് അവാർഡും വിതരണം പെരിക്കല്ലൂർ പൗരസമിതി, വോളി ക്ലബ് ഭാരവാഹികൾ ചെയ്തു.
