Home Uncategorized കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി...

കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ

0


മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണയായി. കാസർഗോഡ് കെ എം ഷാജിയും വേങ്ങരയിൽ പി.കെ.കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് സൗത്തിൽ എം കെ മുനീറും മത്സരിക്കും. കുത്തൂപറമ്പിൽ ജയന്തി രാജൻ പരിഗണനയിൽ. അഞ്ച് എംഎൽഎമാർക്ക് സീറ്റ് ഇല്ല. പത്ത് സീറ്റുകളിൽ ധാരണയായില്ല. പെരുന്നാളിന് ശേഷമായിരിക്കും പ്രഖ്യാപനം.

എൻഎ നെല്ലിക്കുന്ന് (കാസർഗോഡ്), കെപിഎ മജീദ്- (തിരുരാങ്ങാടി), യുഎ ലത്തീഫ് (മഞ്ചേരി), പി .ഉബൈദുള്ള ( മലപ്പുറം), പി അബ്ദുൾ ഹമീദ് (വള്ളിക്കുന്ന് ) എന്നിവാരാണ് സീറ്റ് ലഭിക്കാത്ത എംഎൽഎമാർ.

കാസർകോഡ്-കെ എം ഷാജി, മഞ്ചേശ്വരം – എകെഎം അഷറഫ്, കോഴിക്കോട് സൗത്ത് – എം.കെ മുനീർ, പെരിന്തൽമണ്ണ- നജീബ് കാന്തപുരം, മഞ്ചേരി -എം റഹ്മത്തുള്ള, കോട്ടക്കൽ-ആബിദ് ഹുസൈൻ തങ്ങൾ, ഏറനാട് -പികെ ബഷീർ, മങ്കട- മഞ്ഞളാംകുഴി അലി, കുറ്റ്യാടി-പാറയ്ക്കൽ അബ്ദുള്ള, ഗുരുവായൂർ -സി.എച്ച് റഷീദ്, കളമശ്ശേരി- വി.ഇ.അബ്ദുൽ ഗഫൂർ, പേരാബ്ര- ടി.ടി ഇസ്‌മേയിൽ, വേങ്ങര-പി.കെ.കുഞ്ഞാലിക്കുട്ടി, തിരൂർ-കുറുക്കോളി മൊയീതീൻ, മണ്ണാർക്കാട്-എൻ ഷംസുദീൻ എന്നിവർ മത്സരിക്കും. 15 മണ്ഡസലങ്ങളിൽ ഒറ്റ പേര് മാത്രമാണ് യുർന്നത്. കുത്തൂപറമ്പിൽ ജയന്തി രാജന്റെ പേരാണ് പരിഗണനയിലുള്ളത്. കുന്ദമംഗലം -പി.കെ. ഫിറോസ് പരിഗണനയിൽ.

അതേസമയം, മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാർഥിക്കെതിരെ ജനകീയ മുന്നണി യോഗം ചേർന്നു. എകെഎം അഷറഫിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തുമെന്ന് ജനകീയ മുന്നണി വ്യക്തമാക്കി. ഒത്തുതീർപ്പ് രാഷ്ട്രീയം അംഗീകരിക്കാൻ കഴിയില്ലെന്നും ജനകീയ മുന്നണി നേതാക്കൾ പറയുന്നു. സ്ത്രീകൾ ഉൾപ്പെടെ നൂറോളം ആളുകൾ യോഗത്തിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version