Home Uncategorized കൽപ്പറ്റ ഫാത്തിമ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.

കൽപ്പറ്റ ഫാത്തിമ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.

0

കൽപ്പറ്റ: കൽപ്പറ്റ ഫാത്തിമ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കാര്യമ്പാടി മുത്തുമ്മ സ്വദേശി നിഹാസ് (19), സുൽത്താൻ ബത്തേരി ആവിക്കാട്ടിൽ ഫാസിൽ (19) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നിഹാസിനെയും ഫാസിലിനെയും ഉടൻ തന്നെ തൊട്ടടുത്തുള്ള ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് വാഹനത്തിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version