Home Uncategorized സ്ത്രീ ശാക്തീകരണ രംഗത്ത് സംസ്ഥാനം നല്‍കിയ ഉത്തമ മാതൃകയാണ് കുടുംബശ്രീ: മന്ത്രി ഒ.ആര്‍ കേളു

സ്ത്രീ ശാക്തീകരണ രംഗത്ത് സംസ്ഥാനം നല്‍കിയ ഉത്തമ മാതൃകയാണ് കുടുംബശ്രീ: മന്ത്രി ഒ.ആര്‍ കേളു

0

സ്ത്രീ ശാക്തീകരണ രംഗത്ത് സംസ്ഥാനം നല്‍കിയ ഉത്തമ മാതൃകയാണ് കുടുംബശ്രീയെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ മൈക്രോപ്ലാന്‍ പുസ്തക പ്രകാശനവും ധനസഹായ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നാക്ക സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമാക്കി സര്‍ക്കാരും കുടുംബശ്രീ മിഷനും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതായും അവ ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കുടുംബശ്രീ മുഖേന തിരഞ്ഞെടുക്കപ്പെട്ട മീനങ്ങാടി, മുട്ടില്‍, പനമരം ഗ്രാമപഞ്ചായത്തുകളിലെഗുണഭോക്താകള്‍ക്കുള്ള ധനസഹായ വിതരണമാണ്നടന്നത്. പണിയ ഉന്നതികള്‍ കേന്ദ്രീകരിച്ച് ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമാണ് മൈക്രോ പ്ലാന്‍ തയ്യാറാക്കിയത്.

പനമരം പുഴയോരം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം അധ്യക്ഷയായി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.കെ റജീന, പനമരം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജാനകി ബാബു, മുട്ടില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജോഷ്‌ലറാണിഎന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പനമരം ഗ്രാമപഞ്ചായത്തിലെ പണിയ വിഭാഗത്തിന്റെ വട്ടകളി, തിരുനെല്ലി കാട്ടുനായ്ക്ക വിഭാഗത്തിന്റെ യമകധ്വനി എന്നീ കലാരൂപങ്ങള്‍ അരങ്ങേറി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version