കല്‍പ്പറ്റ: ഇസ്‌കഫ് വയനാട് ജില്ലാ ക്യാമ്പും കല-സാംസ്‌കാരിക ഉത്സവവും പഴയ വൈത്തരിയില്‍ നടത്തി. ദേശീയ പൂരസ്‌കാരം നേടിയ ‘നെകല്‍: ക്രോണിക്കിള്‍ ഓഫ് ദ പാഡി മാന്‍’ ഡോക്യുമെന്ററി സംവിധായകന്‍ എം.കെ. രാംദാസ് ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരി സുമ പള്ളിപ്രം അധ്യക്ഷത വഹിച്ചു. ഫാ.ജോയ്‌സ്, വിജയന്‍ ചെറുകര, എം.വി. ബാബു, ഡോ.എം.പി. രാജേഷ്‌കുമാര്‍, എസ്. വിക്രമന്‍, ഷാജി ബത്തേരി, അജി ബഷീര്‍, യൂസഫ്, അഷറഫ് തയ്യില്‍, കെ. രജീഷ്, എം. ശ്രീജിത്ത്, ഉസ്മാന്‍ മദാരി, എം.എഫ്. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. കലാ,കായിക പ്രതിഭകളെയും സാംസ്‌കാരിക മേഖലയില്‍ പുരസ്‌കാരം നേടിയവരെയും ആദരിച്ചു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ യുദ്ധവിരുദ്ധ സെമിനാര്‍ ഇസ്‌കഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രശാന്ത് രാജന്‍ ഉദ്ഘടനം ചെയ്തു.
