Home Uncategorized അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

0


അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ ഒന്നും പറയില്ല. വ്യക്തിഹത്യ ഇല്ല. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഒന്നും പറയാൻ താൻ തയ്യാറല്ല. ആരും പിന്തുണയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ല. ആരുടെയും പിന്തുണക്കു പോകില്ല. സ്വതന്ത്രൻ ആണ്. പിന്തുണ നൽകുമെന്ന് പറഞ്ഞ് ആരും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പലപ്പുഴയിൽ വിജയ്ക്കുമെന്ന് പ്രതീക്ഷ. അതുകൊണ്ടാണ് മത്സരിക്കുന്നത്. പിന്തുണ സ്വീകരിക്കുന്ന കാര്യത്തിൽ ഇപ്പോൾ പറയുന്നില്ല. പാർട്ടിക്ക് എതിരെയല്ല മത്സരം. ബാക്കി ഉള്ളവരാരും സന്യസിക്കാൻ വേണ്ടി അല്ലല്ലോ മത്സരിക്കുന്നത്. ഒരു മണ്ഡലത്തിലും പ്രസംഗിക്കാൻ പോകില്ല. ഇത് വരെ മത്സരിച്ചപ്പോൾ ഉപയോഗിച്ച അതെ ആശയങ്ങൾ ഇനിയും ഉപയോഗിക്കും.സർക്കാരിനെതിരെ ഒന്നും പറയില്ല. ഭരണവിരുദ്ധ വികാരം ഉണ്ടോ എന്ന് അറിയില്ല.

കോൺഗ്രസ്സ് പിന്തുണ എനിക്ക് എഴുതി തന്നിട്ടില്ല. പിന്തുണ തന്നാൽ അപ്പൊ പറയാം. എം എം മണി ഇടുക്കിയിലെ ‘ ശൂ’. അയാൾക് എന്തിന്റെ സൂക്കേടാ. ആലപ്പുഴയിലെ കാര്യത്തിൽ അയാൾക്ക് എന്ത് കാര്യം. ഞാൻ കാരണം ഇനി പാർട്ടിക്ക് തലവേദന ഇല്ല. പാർട്ടിയിൽ നിന്നല്ല ഒന്നും ഇനി ചെയ്യുന്നത്. പാർട്ടിയെ നന്നാക്കാൻ ഞാൻ ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ആഴ്ച മുൻപ് മെമ്പർഷിപ് പുതുക്കാൻ ആളുവന്നു. പുതുക്കിയില്ല, അത് വാര്‍ത്തയായി, ഒരു ജില്ലാ കമ്മിറ്റി അംഗമാണ് ചോർത്തിയത്. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചില്ല. പാര്‍ട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തു. തന്‍റെ അച്ഛന് വരെ ചില പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു.

മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. സജി ചെറിയാനെതിരെയും ജി സുധാകരൻ വിമര്‍ശനമുന്നയിച്ചു. ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും താൻ പറയില്ല. യഥാര്‍ത്ഥ പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല, എന്ത് ചെയ്തു എന്ന് നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version