Home Uncategorized മാനന്തവാടി. കെ എസ് എസ് പി എ വനിതാദിനാചരണം സമുചിതമായി ആഘോഷിച്ചു.

മാനന്തവാടി. കെ എസ് എസ് പി എ വനിതാദിനാചരണം സമുചിതമായി ആഘോഷിച്ചു.

0

മാനന്തവാടി. കെ എസ് എസ് പി എ വനിതാദിനാചരണം സമുചിതമായി ആഘോഷിച്ചു.
കെ.എസ് എസ് പി എ മാനന്തവാടി നിയോജക മണ്ഡലം വനിതാ ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ഡി.സി.സി പ്രസിഡൻ്റ് ശ്രീമതി സിൽവി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വനിതാ ഫോറം സെക്രട്ടറി ശ്രീമതി സുമതി പി.എൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി ഗ്രേസി ജോർജ് അധ്യക്ഷം വഹിച്ചു.
പനമരം പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഷാൻ്റി ജോസ് വനിതാ ദിന സന്ദേശം നൽകി. വനിതാഫോറം ജില്ലാ പ്രസിഡൻ്റ് ശ്രീമതി പി.ഓമന ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ശ്രീ സെബാസ്റ്റ്യൻ പി ജി. ശ്രീമതി എൻ .കെ പുഷ്പലത, ശ്രീ ഇ.ടി സെബാസ്റ്റ്യൻ , രജനി എൻ, പോൾ പി ചെറിയാൻ, വി.പി പ്രേംദാസ്, മേരി ഡേവിഡ്, ആഷ്ലി തോമസ്, ലൈല ടീച്ചർ , ത്രേസ്യ ടി.പി മേരി കെ എം , എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ശ്രിമതി ലില്ലി മാത്യു നന്ദി രേഖപ്പെടുത്തി.
പനമരം പി.എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് ആരോഗ്യസംരക്ഷണ ക്ലാസ്സ് എടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version