Home Uncategorized ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ പ്രാഥമിക...

ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തും

0

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തും. ഡിജിപിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ഇന്ന് തന്നെ കൈമാറും.കമ്മീഷണർ തുമ്പ പൊലീസിന് കൈമാറി പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും കേസെടുക്കണോ എന്ന് തീരുമാനിക്കുക. ഭൂമി തട്ടിപ്പ് കേസിൽ തന്നെ കുടുക്കാനായി കടകംപള്ളി സുരേന്ദ്രൻ ഗൂഢാലോചന നടത്തിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി.

കഴക്കൂട്ടം സ്വദേശി പ്രതിഭയെ കൊണ്ട് തനിക്കെതിരെ പരാതി കൊടുപ്പിച്ചത് കടകംപള്ളിയാണെന്നും ഭൂമി വില കൊടുത്തു വാങ്ങിതാണെന്നുമാണ് പോറ്റി പരാതിയിൽ പറയുന്നത്. 2020ലാണ് കേസിനാസ്പദമായ സംഭവം. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു പരാതി. എസ്ഐ ടി തലവന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കടകംപള്ളിക്കെതിരെ പോറ്റി രംഗത്തുവന്നത്.

സ്‌കൂള്‍ ഉടമയായ സ്ത്രീ പോറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങുകയായിരുന്നു അതിനായി ഈടായി നല്‍കിയത് ഒരു കോടി വിലവരുന്ന പത്ത് സെന്റ് ഭൂമിയാണ്. ഭൂമി എഴുതി നല്‍കിയത് പോറ്റിയുടെ അമ്മയുടെ പേരിലായിരുന്നുവെന്നും അഞ്ച് ലക്ഷം രൂപ പലിശയായി പോറ്റിക്ക് നല്‍കി എന്നാൽ
ഭൂമി തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ സ്ഥലം മറിച്ച് വിറ്റതായി കണ്ടെത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തട്ടിപ്പിന് ഇരയായ സ്ത്രീ 2024 ജൂലൈ ഒന്നിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഭൂമി തിരികെ നല്‍കാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ഉറപ്പ് നൽകിയെങ്കിലും ലംഘിച്ചതോടെയാണ് എസ്.ഐ.ടിക്ക് യുവതി പരാതി നല്‍കിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version