Home Uncategorized വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം: 226 അപേക്ഷകൾ ലഭിച്ചു

വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം: 226 അപേക്ഷകൾ ലഭിച്ചു

0

മുണ്ടക്കൈ–ചൂരല്‍മല ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു. അദാലത്തിൽ ലഭിച്ച 226 അപേക്ഷകയിൽ തുടർനടപടി സ്വീകരിക്കും . ഇതിൽ 70 കെട്ടിട ഉടമകളും 156 സംരംഭകരും ഉൾപ്പെടുന്നു. ദുരന്തബാധിതരായ വാണിജ്യ സ്ഥാപന ഉടമകളുടെ ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നതിന് മുന്നോടിയായാണ് അദാലത്ത് സംഘടിപ്പിച്ചത്. ലഭിച്ച അപേക്ഷകൾ സൂക്ഷ്മ പരിശോധനകൾക്ക് സർക്കാരിലേക്ക് അയക്കും. ദുരന്ത നിവാരണ വകുപ്പ്, മൈക്രോ പ്ലാൻ വിഭാഗം, ഐ. ടി മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version