Home Uncategorized പൊതുജനങ്ങൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി ഒ. ആർ കേളു

പൊതുജനങ്ങൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി ഒ. ആർ കേളു

0

പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മൊതക്കര–വെള്ളമുണ്ട നാരോക്കടവ് കാർക്കോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എം. എൽ. എ ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിലാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്.
നഗരപ്രദേശങ്ങൾക്കൊപ്പം ഉൾഗ്രാമങ്ങളിലും ചെറുതും വലുതുമായ റോഡ് വികസന പദ്ധതികൾ യാഥാർഥ്യമാക്കാനും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ ജനങ്ങളുടെ ഐക്യവും സഹകരണവും അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെള്ളമുണ്ട വാളാരംകുന്ന് ഉന്നതി നിവാസികളെ പുനരധിവസിപ്പിക്കുന്നത്തിനായി നിർമ്മിക്കുന്ന വീടുകളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി പ്രദേശം സന്ദർശിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഖമർലൈല അധ്യക്ഷയായ പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ ലതിക, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേർസൺ സൽമ മൊയി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഒ. ടി ഉനൈസ്, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം. പി സുരേഷ്,കെ. സി സുധാകരൻ, പി. സി മമ്മൂട്ടി, കെ. ടി ഷിംന, ഡി. ഡി. സി അംഗം എ. എൻ പ്രഭാകരൻ, സി. ഡി. എസ് അംഗം കെ. ആർ പുഷ്പ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. വിജയൻ,ശാരദ, പി. എ അസീസ്, സി. എം അനിൽ കുമാർ,ചാക്കോ വണ്ടൻക്കുഴി, ഐ. സി ജോസ്, ഐ. സി തോമസ്, എൻ. കെ സുരേഷ്, മറ്റു ജനപ്രതിനിധികൾ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version