Home Uncategorized കൂളിവയൽ അപകടം: മരണം മൂന്നായി

കൂളിവയൽ അപകടം: മരണം മൂന്നായി

0

കൂളിവയൽ: തിങ്കളാഴ്‌ച പനമരം കൂളിവയലിൽ വെച്ച് കെഎസ്ആർടിസി

ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കുപറ്റി കോഴിക്കോട് മെഡി ക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വന്നിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ ഉത്തർദിനാജ്‌പുർ സ്വദേശി കളായ അജിജുർ റഹ്മാൻ്റെയും, സാംനൂറിൻറെയും മകൻ മുഹമ്മദ് യാസീൻ (24) ആണ് മരിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ യാസീനെ ആദ്യം മാന ന്തവാടി മെഡിക്കൽ കോളേജിലും, പിന്നീട് വിദഗ്‌ധ ചികിത്സാർത്ഥം കോഴി ക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സ യിൽ കഴിയവെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ കോഴിക്കോട് കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു (38), വെസ്റ്റ് ബംഗാൾ സ്വദേശി അബ്ദുൾ അൻസാരി (28) എന്നിവർ അപകടം നടന്ന് ദിവസത്തി ലും, പിറ്റേ ദിവസത്തിലുമായി മരിച്ചിരുന്നു. അഞ്ചു കുന്ന് ഭാഗത്ത് വീട് നിർമ്മാണത്തിനായെത്തിയതായിരുന്നു കോൺട്രാക്ടറായ രഞ്ജുവും, ജീവനക്കാരായ അതിഥി തൊഴിലാളികളും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version