Home Uncategorized സ്പന്ദനത്തിന് യുവരാജ് സിങ് ഫൗണ്ടേഷന്റെ സമ്മാനം

സ്പന്ദനത്തിന് യുവരാജ് സിങ് ഫൗണ്ടേഷന്റെ സമ്മാനം

0

മാനന്തവാടി:ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ് തന്റെ ക്രിക്കറ്റ് വരുമാനം വിനിയോഗിച്ച് രാജ്യത്തെ നിരാലംബരായ രോഗികളെ സഹായിക്കാൻ സ്ഥാപിച്ച യുവരാജ് സിങ് ഫൗണ്ടേഷൻ മാനന്തവാടിയിലെ സ്പന്ദനം ജീവകാരുണ്യ സംഘടനയ്ക്ക് കംപ്യൂട്ടർ പ്രിന്ററും മൊബൈൽ ഫോണുകളും പവർ ബാങ്കുകളും നൽകി. സ്പന്ദനം മാനന്തവാടി നടത്തിവരുന്ന ആതുര ശുശ്രൂഷാ രോഗീ പരിപാലന പ്രവൃത്തികൾക്കും വിദ്യാ സ്പന്ദനം പദ്ധതിയിലൂടെ മികച്ച വിദ്യാർഥികൾക്ക് നൽകി വരുന്ന പ്രവേശന പരീക്ഷാ പരിശീലന പ്രോഗ്രാമിനും ആവശ്യമായ സാങ്കേതിക പിന്തുണയുടെ ഭാഗമെന്ന നിലയ്ക്കാണ് പ്രിന്ററും ഫോണുകളും, പവർ ബാങ്കുകളും ലഭ്യമാക്കുന്നത് എന്ന് യുവരാജ് സിങ് ഫൗണ്ടേഷൻ ദക്ഷിണേന്ത്യൻ കോർഡിനേറ്റർ ഡോ. റോഷിന വിഷ്ണു അറിയിച്ചു. സ്പന്ദനം പ്രസിഡൻ്റ് ബാബു ഫിലിപ്പ് കുടക്കച്ചിറ, സെക്രട്ടറി ജോൺ പി.സി, ജോ.സെക്രട്ടറി മുസ്തഫ കോമത്ത്, ട്രഷറർ ജസ്റ്റിൻ പനച്ചി എന്നിവർ സാമഗ്രികൾ ഏറ്റുവാങ്ങി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version