Home Uncategorized പുൽപ്പള്ളിയിലെ പൂട്ടുപൊളിച്ച് കുരുമുളക് മോഷണം നടത്തിയ മൂന്ന് പ്രതികളെ പിടികൂടി

പുൽപ്പള്ളിയിലെ പൂട്ടുപൊളിച്ച് കുരുമുളക് മോഷണം നടത്തിയ മൂന്ന് പ്രതികളെ പിടികൂടി

0

പുൽപ്പള്ളി : ആലത്തൂരിലെ കർഷകന്റെ കെട്ടിടത്തിന്റെ പൂട്ട് കുത്തിപ്പൊളിച്ച് കുരുമുളക് കവർന്ന കേസിലെയും, ചേലൂരിലെ വീട് കവർച്ച നടത്തിയ പ്രതികളേയും പിടികൂടി. അനൂപ് ചെമ്പകപ്പുരയിൽ വടാനകവല, നൗഫൽ ചെകിടന്‍പീഡിയയിൽ ചെറ്റപ്പാലം. സിനാൻ കിഴക്കേ കണ്ടത്തിൽ ചെറ്റപ്പാലം എന്നിവരാണ് പ്രതികൾ. പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ഡിപ്പാർട്ട്മെൻ്റ്, ബത്തേരി ഡി വൈ എസ് പി സ്കോഡ് അംഗങ്ങളും ഉദ്യോഗസ്ഥരും സംയുക്തമായ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 6 ചാക്കുകളിലായി സൂക്ഷിച്ച 3 ക്വിൻ്റിലോളം കുരുമുളകാണ് നഷ്ടമായിരുന്നത്. വീടിനടുത്തുള്ള കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചായിരുന്നു കവർച്ച. പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപപ്രദേശത്തു കൂടി അർധരാത്രി ഒരു കാർ ഒന്നിലധികം തവണ കടന്നുപോയതായി അറിയാൻ കഴിഞ്ഞു.
കുറച്ചു നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് ഇന്ന് പ്രതികളെ പിടികൂടിയത്. പുൽപ്പള്ളി സ്റ്റേഷനിലെ മഹേഷ് കെ വി (SHO), ജിതിൻ കുമാർ പി (Sl), ആദർശ് (Sl), ബിബിൻ(ASl), ജോജി എന്നിവരും, ബത്തേരി ഡി വൈ എസ് പി സ്കോഡ് അംഗങ്ങളായ ഷാഫി (Sl), മോഹൻദാസ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version