Home Uncategorized ഖുർആൻ പാരായണ മത്സരം – പരിയാരം അൽബിർറ് സ്കൂൾ കുരുന്ന് സംസ്ഥാന തല ഗ്രാൻഡ് ഫിനാലെയിലേക്ക്

ഖുർആൻ പാരായണ മത്സരം – പരിയാരം അൽബിർറ് സ്കൂൾ കുരുന്ന് സംസ്ഥാന തല ഗ്രാൻഡ് ഫിനാലെയിലേക്ക്

0

കൽപ്പറ്റ : അൽബിർറ് സ്കൂൾസ് – ഇസ്തിഖാമ – വയനാട്, കൊടക്, കോഴിക്കോട് ഭാഗങ്ങളിലെ അൽബിർറ് സ്കൂളുകൾ ഉൾകൊള്ളുന്ന സോണൽ ഖുർആൻ പരായണ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി പരിയാരം അൽബിർറ് സ്കൂൾ കുരുന്നുകൾ അഭിമാനമായി. പ്രീ പ്രൈമറി ഒന്നാം വർഷ വിദ്യാർഥി ആദം ഐബക്ക് കെ എ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹനായി. ഏപ്രിൽ 11ന് കോഴിക്കോട് വച്ച് നടക്കുന്ന ഗ്രാൻഡ്ഫിനാലെ മത്സരത്തിൽ ഈ മിടുക്കൻ മാറ്റുരക്കും. പ്രീ പ്രൈമറി രണ്ടാം വർഷ വിദ്യാർഥിനി ഫാത്തിമത്തുസ്സനിയ രണ്ടാം സ്ഥാനം നേടി. സ്റ്റാഫ് കൗൺസിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും പ്രതിഭകളെ അഭിനന്ദിച്ചു. പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സി നൂറുദ്ദീൻ ഹാജി, സെക്രട്ടറി ഒ കെ സക്കീർ, കെ മുഹമ്മദലി, എൻ നിസാർ, കെ ഷഫീക് ഫൈസി, ഹെഡ് ടീച്ചർ എ എ സാജിറ, അധ്യാപികമാരായ റഷീദ എൻ കെ, സൈഫുന്നിസ എം, ജസീല സി എച്ച്, ജംഷീന പി കെ, ഫാഹിദ അറബിലകത്ത് എന്നിവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version