Home Uncategorized മുജ്തബ ഖമേനിക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇറാന്‍ ടി വി

മുജ്തബ ഖമേനിക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇറാന്‍ ടി വി

0

ടെഹ്‌റാന്‍: അമേരിക്ക ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകന്‍ മുജ്തബ ഖമേനിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനി സ്ഥാനമേല്‍ക്കാനിരിക്കെ യുദ്ധത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായി സ്ഥിരീകരണം വന്നിരിക്കുകയാണ്. സ്ഥാനാരോഹരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇറാനിയന്‍ സ്‌റ്റേറ്റ് ടിവിയാണ് ഇക്കാര്യം സ്ഥിരികരിച്ചിരിക്കുന്നത്.

പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ ഇറാനിയന്‍ ടിവി കൂടുതല്‍ വിശദീകരണം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമേനിയും മാതാവും സഹോദരിയുമടക്കം ഫെബ്രുവരി 28ന് ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

88 പുരോഹിതന്മാരുള്‍പ്പെട്ട പണ്ഡിതസഭയാണ് 56കാരനായ മുജ്താബയെ ആ പദവിയിലേക്ക് തെരഞ്ഞെടുത്തത്. ആവശ്യമായ പരിശീലനം പിതാവില്‍നിന്ന് മുജ്തബയ്ക്ക് കിട്ടിയിട്ടുണ്ടെന്നും ഈ പ്രതിസന്ധിഘട്ടം കൈകാര്യംചെയ്യാന്‍ അദ്ദേഹത്തിനാകുമെന്നും ഇറാന്റെ പരമോന്നത സുരക്ഷാകൗണ്‍സില്‍ മേധാവി അലി ലാറിജാനി പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version