Home Uncategorized ഡിജിറ്റല്‍ ലിറ്ററസി ക്ലാസ് നടത്തി

ഡിജിറ്റല്‍ ലിറ്ററസി ക്ലാസ് നടത്തി

0

റിപ്പണ്‍: കോഫി ബോര്‍ഡ്, മൂപ്പൈനാട് കിസാന്‍ സര്‍വീസ് സൊസൈറ്റി, ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യ എന്നിവ സംയുക്തമായി പുതുക്കാട്ടില്‍ കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ ലിറ്ററസി, കോഫി ബോര്‍ഡിന്റെ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ദേവ് ഉദ്ഘാടനം ചെയ്തു. കിസാന്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി സല്‍മാന്‍ എന്‍. റിപ്പണ്‍ അധ്യക്ഷത വഹിച്ചു. ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യ അഗ്രിക്കള്‍ച്ചറല്‍ എക്‌സ്‌പേര്‍ട്ട് അനഘ, ഫീല്‍ഡ് കോ ഓര്‍ഡിനേറ്റര്‍ പി.കെ. ഷമീല്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ബാങ്ക് റിട്ട.ഉദ്യോഗസ്ഥന്‍
ശങ്കരനാരായണന്‍, കോഫി ബോര്‍ഡ് ജൂണിയര്‍ ലെയ്‌സണ്‍ ഓഫീസര്‍ പി.ടി. ജയന്‍ എന്നിവര്‍ ക്ലാസെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version