Home Uncategorized വനിതാ ദിനാഘോഷവും വനിതാ സംഗമവും

വനിതാ ദിനാഘോഷവും വനിതാ സംഗമവും

0

കമ്പളക്കാട്:തേർവാടിക്കുന്ന് അയൽപക്ക വേദിയുടെയും വനിതാവേദിയുടെയും നേതൃത്വത്തിൽ വനിതാദിനാഘോഷവും വനിതാ സംഗമവും നടത്തി. സെക്രട്ടറി ഷിബിൻ വടക്കേടത്ത് സ്വാഗതം പറഞ്ഞു. വനിതാവേദി പ്രസിഡന്റ് ശ്രീദേവി അരിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോസ് വിരിപ്പാമറ്റം സംഗമം ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ പഞ്ചായത്ത് ലൈബ്രറി കൗൺസിൽ കൺവീനറും അധ്യാപകനുമായ പി ബിജു മാസ്റ്റർ വനിതാദിന സന്ദേശ പ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് മെമ്പർമാരായ പി. എൻ സുമ ടീച്ചർ, ഗിരിജ രാജൻ, ലത സഹദേവൻ, നന്ദിനി രവീന്ദ്രൻ, ഫാത്തിമ ബഷീർ, ഷൈല സുധാകരൻ, ഗീത വരദരാജൻ, ഒ.എ.വീരേന്ദ്രകുമാർ, കെ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version