Home Uncategorized ലഹരി വിപത്തിനെതിരെസെമിനാറും, റാലിയും, പ്രതിജ്ഞയും

ലഹരി വിപത്തിനെതിരെസെമിനാറും, റാലിയും, പ്രതിജ്ഞയും

0

എടവക: എടവക ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും പൊതുസമ്മേളനവും നടത്തി.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ എടവക പഞ്ചായത്തിൻ്റേയും, എക്സൈസ് വിമുക്തി മിഷന്റെയും നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സംഘാടക സമിതി കൺവീനർ എം.മോബിൻ സ്വാഗതം ആശംസിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു. ചടങിൽ ലഹരി മുക്തരായവരെ മാനന്തവാടി എസ്.എച്ച്.ഒ. റഫീഖ്.പി ആദരിച്ചു. എക്സൈസ് ഇൻസ്പെക്ടർ ആർ.അരുൺകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഫാദർ.ജസ്റ്റിൻ മുത്താനിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കളരി ഗുരുക്കൾ ജയ്ൻ മാത്യു, കെ.വി. സെബാസ്റ്റ്യൻ,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ മുതലായവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി ട്രഷറർ സന്തോഷ് മുക്കത്ത് നന്ദി പ്രകാശനം നടത്തി.

ലഹരി വിപത്തിനെതിരെ സ്ത്രീശക്തിയെ അണിനിരത്തി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ റാലി, സെമിനാർ, ഫ്ലാഷ് മോബ്, പ്രതിജ്ഞ, മുതലായവ ശ്രദ്ധേയമായി. കടത്തനാട് ചേകോർ കളരി സംഘം അഭ്യാസികൾ,എ.എം.എം.ആർ.ജി.എച്ച്.എസ് ലെ എസ്.പി.സി. കേഡറ്റുകൾ,എൻ.എസ്.എസ്. വൊളൻ്റിയർമാർ,കുടുംബശ്രീ അംഗങ്ങൾ, നവധാര ക്ലബ് അംഗങ്ങൾ, യുവധാര സ്വാശ്രയ സംഘം, പ്രിയദർശനി സ്വാശ്രയസംഘം അംഗങ്ങൾ, അക്ഷരം വായനാശാല അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വിദ്യാർഥികൾ,പൊതുജനങ്ങൾ മുതലായവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version