Home Uncategorized കൃഷി, പരിസ്ഥിതി സൗഹൃദ ബജറ്റുമായി തരിയോട് പഞ്ചായത്ത്

കൃഷി, പരിസ്ഥിതി സൗഹൃദ ബജറ്റുമായി തരിയോട് പഞ്ചായത്ത്

0

കാവുംമന്ദം: പാരമ്പര്യ കൃഷിരീതികളുടെ സംരക്ഷണം, നൂതന കൃഷികളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി തരിയോട് പഞ്ചായത്ത് ബജറ്റ്.
ജൈവവൈവിധ്യ പാര്‍ക്ക്, കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്, ഭവനരഹിതരില്ലാത്ത തരിയോട് ഉള്‍പ്പടെ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തി. 25.05 കോടി രൂപ വരവും 23.04 കോടി രൂപ ചെലവും കണക്കാക്കുന്നതാണ് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി അവതരിപ്പച്ച ബജറ്റ്.
പാല്‍ ഉത്പാദന വര്‍ധിപ്പിക്കുന്നതിന് ക്ഷീരഗ്രാമം പദ്ധതി, വനിതകളുടെ ഹാപ്പിനസ് പാര്‍ക്ക്, മിനി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഹണ്ട്, ഫുട്‌ബോള്‍ അക്കാദമി, ഹാന്‍ഡ്‌ബോള്‍ പരിശീലനം, ഫുട്‌ബോള്‍ സ്റ്റേഡിയം, സ്‌പോര്‍ട്‌സ് കിറ്റ് വിതരണം, വീട്ടമ്മമാര്‍ക്ക് പിഎസ്‌സി കോച്ചിംഗ്, വനിതകളുടെ ഫിറ്റ്‌നെസ് സെന്റര്‍ വിപുലീകരണം, വയോജന ക്ലബ്, പാലിയേറ്റീവ് കെയര്‍, ഉന്നതികളില്‍ ആരോഗ്യ സേവനം, ഓഫീസ് നവീകരണം, മുഴുവന്‍ വീടുകളിലും ശുദ്ധജല വിതരണം, കാവുംമന്ദം ടൗണ്‍ നവീകരണം തുടങ്ങിയവയും ബജറ്റില്‍ ഇടം നേടി.
പ്രസിഡന്റ് സൂസി ബാബു അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്‌സാന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പി. രാജേന്ദ്രന്‍ സ്വാഗതവും അസി.സെക്രട്ടറി സി.കെ. റസാഖ് നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version