കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് നാളെ കൈമാറും. കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകുന്നത്.
സംസ്ഥാനത്ത് കേരള വിഷൻ നൽകുന്ന മൂന്നാമത്തെ ആംബുലൻസ് ആണിത്.
കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദീഖിന്റെ അധ്യക്ഷതയിൽ രാവിലെ 11 മണിക്ക് കൈനാട്ടി ജനറൽ ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ആംബുലൻസ് കൈമാറും . ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ താക്കോൽ ഏറ്റുവാങ്ങും.
കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ് ആമുഖ പ്രഭാഷണം നടത്തും.
ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ,കേരള വിഷൻ ചെയർമാൻ കെ ഗോവിന്ദൻ ,വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ പി വിശ്വനാഥൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആൻസി മേരി ജേക്കബ്, എൻ.എച്ച് അൻവർ ട്രസ്റ്റ് ചെയർമാൻ അബൂബക്കർ സിദ്ദീഖ്, സെക്രട്ടറി കെ. വിജയകൃഷ്ണൻ തുടങ്ങിയവരും
കൽപ്പറ്റ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സൗമ്യ , ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് വി ഡി ജോസഫ്,
സി. ഒ .എ വയനാട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് പൂക്കയിൽ, ,സെക്രട്ടറി സി എച്ച് അബ്ദുള്ള, വയനാട് വിഷൻ എം ഡി ബിജു ജോസ് , മലനാട് കമ്മ്യൂണിക്കേഷൻസ് എം ഡി ബെന്നി ഏലിയാസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും.
