Home Uncategorized ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

0

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. പരമോന്നത നേതാവിന്റെ ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഫാര്‍സ് ന്യൂസ് ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനയിയെ വധിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഖമനയിയുടെ മൃതദേഹം കണ്ടെടുത്തതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫുമായിരുന്നു ആയത്തുള്ള അലി ഖമനയി. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഖമനയി വധിക്കപ്പെട്ട സംഭവം ലോകത്താകെയും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. ഏറെക്കാലത്തെ ഗൃഹപാഠത്തിനൊടുവില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഖമനയിയുള്ള ഏറെ സുരക്ഷിതമെന്ന പറയപ്പെട്ട സ്ഥലം കണ്ടെത്തിയാണ് വ്യോമാക്രമണം നടത്തി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ ഖമനേയിയെ വധിച്ചത്. സംഭവത്തില്‍ ലോകരാജ്യങ്ങളും നടുക്കം രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version