Home Uncategorized ഓടപ്പള്ളം സ്‌കൂളിന് സുഗതകുമാരി സ്മാരക പുരസ്‌കാരം സമ്മാനിച്ചു

ഓടപ്പള്ളം സ്‌കൂളിന് സുഗതകുമാരി സ്മാരക പുരസ്‌കാരം സമ്മാനിച്ചു

0

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും ചേര്‍ന്ന് കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഓടപ്പള്ളം ഗവ.ഹൈസ്‌കൂളിന് സമ്മാനിച്ചു. വിദ്യാലയാങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങ് മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷെറീന അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ.പി. ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ഗോത്രവര്‍ഗ കലാകാരനും കവിയും സിനിമാനിര്‍മാതാവുമായ സുകുമാരന്‍ ചാലിഗദ്ദ പുരസ്‌കാര വിതരണം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് കെ. കമലവും വിദ്യാര്‍ഥി പ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രിയ വിനോദ്, പിടിഎ പ്രസിഡന്റ് എന്‍.സി. ശരത്, വൈസ് പ്രസിഡന്റ് ബിജു കാക്കത്തോട്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ സതീഷ്‌കുമാര്‍,
പ്രകൃതി സംരക്ഷണ സമിതി ട്രഷറര്‍ ബാബു മൈലമ്പാടി, പ്രവര്‍ത്തകരായ എം. ഗംഗാധരന്‍, പ്രസാദ് ഹ്യൂം സെന്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് കെ. കമലം സ്വാഗതവും പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version