Home Uncategorized 3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ

3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ

0

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെക്കെതിരെ നിര്‍ണായക പോരാട്ടത്തിനൊരുങ്ങവേ പ്രീമിയം പേസര്‍ ജസ്പ്രിത് ബുംറ ഒരു ചരിത്ര നേട്ടത്തിനരികില്‍. സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റുകളെന്ന അനുപമ നേട്ടത്തിലെത്തും.

മൂന്ന് ഫോര്‍മാറ്റിലുമായി ബുംറയ്ക്ക് നിലവില്‍ 497 വിക്കറ്റുകളുണ്ട്. 232 മത്സരങ്ങളാണ് താരം ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളിലായി കളിച്ചത്.

ടെസ്റ്റില്‍ 52 മത്സരങ്ങളില്‍ നിന്നു 234 വിക്കറ്റുകള്‍. ഏകദിനത്തില്‍ 89 മത്സരങ്ങളില്‍ നിന്നു 149 വിക്കറ്റുകള്‍. ടി20യില്‍ 91 മത്സരങ്ങളില്‍ നിന്നു 114 വിക്കറ്റുകള്‍. ടെസ്റ്റില്‍ 27 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഏകദിനത്തില്‍ 19 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍. ടി20യില്‍ 7 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍. 5 വിക്കറ്റ് നേട്ടം 18 തവണയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

നിലവില്‍ ടി20 ലോകകപ്പില്‍ താരം മിന്നും ബൗളിങാണ് പുറത്തെടുക്കുന്നത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരവും ബുംറയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ 8ലെ ആദ്യ പോരില്‍ താരം 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്താണ് നേട്ടം സ്വന്തമാക്കിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version