Home Uncategorized ഡോക്ടർ ഷഫീക്കിനെ ആദരിച്ചു

ഡോക്ടർ ഷഫീക്കിനെ ആദരിച്ചു

0

കോട്ടത്തറ : കോട്ടത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി എംബിബിഎസ് കരസ്ഥമാക്കിയ മുഹമ്മദ് ഷഫീക്കിന് സ്കൂൾ പിടിഎയുടെയും സ്റ്റാഫ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ സൽമ മോയിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടി ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുനിൽകുമാർ ഉപഹാര സമർപ്പണം നടത്തി.

വാർഡ് മെമ്പർ റംല അസീസ്, എസ്എംസി ചെയർമാൻ വി മുഹമ്മദ് കുഞ്ഞി, പിടിഎ കമ്മിറ്റി അംഗം സിറാജ് സിദ്ദീഖ്,

സീനിയർ അസിസ്റ്റന്റ് ബിനിഷ കെ എൽ, ദീപ്തി പി എൻ, സിന്ധു പി. എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോക്ടർ മുഹമ്മദ് ഷഫീഖ് മറുപടി പ്രസംഗം നടത്തി. പ്രധാനാധ്യാപിക രജനി പി എം സ്വാഗതവും പ്രിൻസിപ്പൽ സുരേഷ് ലാൽ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version