Home Uncategorized അത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാജി പുൽപള്ളിക്ക്

അത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാജി പുൽപള്ളിക്ക്

0

കൽപറ്റ: കൂത്താട്ടുകുളം സർഗാത്മക വിചാരവേദി എം.കെ.ഹരികുമാറിൻ്റെ “ആത്മായനങ്ങളുടെ ഖസാക്ക്‌” എന്ന കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മുപ്പതാമത് അത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാജി പുൽപള്ളിയുടെ ലേഖന സമാഹാരമായ “ജാതിചോദിക്കുന്ന കാലം” എന്ന കൃതിക്ക് ലഭിച്ചു. നോവൽ, കഥ, കവിത, ലേഖന വിഭാഗങ്ങളിൽ മികവു പുലർത്തിയ കൃതികൾക്കാണ് പുരസ്കാരം നൽകിയത്. എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ എം.കെ.ഹരികുമാർ പുരസ്കാര വിതരണം നിർവഹിച്ചു. ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ വേണു വി.ദേശം, ഡോ.എ.രാജഗോപാൽ കമ്മത്ത്, സണ്ണി തായങ്കരി, ഡോ.ചന്ദ്രബിന്ദു, പി.എൻ.രാജേഷ്കുമാർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഷാജി പുൽപള്ളിയുടെ പതിനേഴ് ലേഖനങ്ങളുടെ സമാഹാരമാണ് “ജാതി ചോദിക്കുന്ന കാലം”. ജാതി, മതം, രാഷ്ടീയം, വിദ്യാഭ്യാസം, സംസ്കാരം തുടക്കി വർത്തമാന കാലത്തോട് ഏറ്റവും ശക്തമായി പ്രതികരിക്കുന്ന, പ്രതിഷേധിക്കുന്ന ലേഖനങ്ങളാണ് കൃതിയിൽ ഉള്ളത്. പുസ്തകം പ്രസിദ്ധീകരിച്ചത് നീർമാതളം ബുക്സ് ആണ്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version