Home Uncategorized വിജ്ഞാന കേരളം തൊഴില്‍മേള സംഘടിപ്പിച്ചു

വിജ്ഞാന കേരളം തൊഴില്‍മേള സംഘടിപ്പിച്ചു

0

കൽപറ്റ:വിജ്ഞാന കേരളവും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 55 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ സംഘടിപ്പിച്ച വിജ്ഞാന കേരളം തൊഴില്‍മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ അന്വേഷകര്‍ക്ക് അവസരങ്ങള്‍ കണ്ടെത്താനുള്ള ഫലപ്രദമായ വേദിയാണ് തൊഴില്‍ മേളകള്‍. അനുയോജ്യമായ തൊഴില്‍ ലഭ്യമാകുന്നതോടൊപ്പം പ്രമുഖ സ്ഥാപന പ്രതിനിധികളെ നേരിട്ട് പരിചയപ്പെടാനുള്ള അവസരങ്ങളാണ് മേളകളിലുടെ സാധ്യമാകുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപെട്ടു. തൊഴില്‍ മേളയില്‍ 154 ഓളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. മേളയില്‍ വിവിധ സ്ഥാപനങ്ങളിലേക്കായി 55 പേര്‍ക്ക് നിയമനം ലഭിച്ചു. ഐ.ടി, ബാങ്കിങ്, ടൂറിസം, മാര്‍ക്കറ്റിങ്, ഹോസ്പിറ്റാലിറ്റി മേഖലകളിലെ 40 ഓളം സ്ഥാപനങ്ങളിലേക്കാണ് ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിച്ചത്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിനി തോമസ് അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.എന്‍ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍ ജിതിന്‍, എം. സുനില്‍ കുമാര്‍, വിജ്ഞാന കേരളം ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ സി.എസ് ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളെജ് പ്രിന്‍സിപ്പൽ വിജി പോള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version