Home Uncategorized ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി നേച്ചർ വാക്ക് സംഘടിപ്പിച്ചു

ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി നേച്ചർ വാക്ക് സംഘടിപ്പിച്ചു

0

പൂക്കോട് :കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പിന്റെയും, നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി പൂക്കോട് തടാകത്തിലേയ്ക്ക് പ്രകൃതി നടത്തം സംഘടിപ്പിച്ചു.വൈബ് ഫോർ വെൽനെസ്സ് പദ്ധതിയുടെ ലക്ഷ്യമായുള്ള ഈറ്റ് വെൽ, കെയർ വെൽ, ആക്ട് വെൽ എന്നിവയെ വിദ്യാർത്ഥികളിലേക്കും,ജീവനക്കാരിലേക്കും എത്തിയ്ക്കുന്നതിന്റെ ഭാഗമായുള്ള പ്രകൃതി നടത്തത്തിൽ പൂക്കോട് വെറ്റിനറി കോളേജിലെ എൻ.എസ്.എസ് വിദ്യാർഥികളും, ഭാരതീയ ചികിത്സാ വകുപ്പിലെയും, നാഷണൽ ആയുഷ് മിഷനിലെയും ജീവനക്കാരും പങ്കെടുത്തു.പരിപാടി വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജൻ സി.വി ഫ്ലാഗ് ഓഫ് ചെയ്തു.പൂക്കോട് തടാക പരിസരത്ത് അധികം ആരും അറിയപ്പെടാതെ കിടക്കുന്ന ഭക്ഷ്യ യോഗ്യമായ സസ്യങ്ങളെ കുറിച്ചും, ഔഷധ സസ്യങ്ങളെ കുറിച്ചും എം.എസ് സ്വാമി നാഥൻ ഫൌണ്ടേഷനിലെ പരിസ്ഥിതി പ്രവർത്തകൻ ശ്രീ സലീം പിച്ചൻ പരിചയപ്പെടുത്തി.
പൂക്കോട് തടാകത്തിൽ കാണപ്പെടുന്ന പക്ഷികളെ കുറിച്ച് പൂക്കോട് വെറ്റിനറി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ അഫ്രീദ് മുഹമ്മദ്‌ പരിചയപ്പെടുത്തി.
ഭാതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ :ശ്രീജ ഒ. കെ, സി. എം. ഒ ഡോ: പ്രശീല.കെ,സീനിയർ സൂപ്രണ്ട് ശ്രീ വിനോദ് എം.എസ്, നോഡൽ ഓഫീസർ ഡോ രേഖ സി. എൻ, ഡോ മായ ജോർജ് എന്നിവർ നേതൃത്വം നൽകി.വൈത്തിരി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി രജനി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീ വിജേഷ് എന്നിവർ സന്നിഹിതരായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version