Home Uncategorized ലഹരിക്കെതിരെ വിസ്മയച്ചെപ്പ് തുറന്ന് മാജിക് ഷോ; കൈയടിയുമായി വിദ്യാർത്ഥികൾ

ലഹരിക്കെതിരെ വിസ്മയച്ചെപ്പ് തുറന്ന് മാജിക് ഷോ; കൈയടിയുമായി വിദ്യാർത്ഥികൾ

0

കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശാനുസരണം എക്സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റെ വിമുക്തി വിഭാഗം മാനന്തവാടി ജനമൈത്രി എക്സൈസ് സ്വകാഡിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോ നടത്തി. ജില്ലയിലെ ഓറിയൻ്റൽ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് ലക്കടി, എൻ.എം.എസ്.എം.ഗവ.കോളേജ് കൽപ്പറ്റ, ഫാത്തിമ മാത നഴ്സിംഗ് കോളേജ് കൽപ്പറ്റ മുതലായിടങ്ങളിൽ പ്രശസ്ത മജീഷ്യൻ രാജീവ് മേമുണ്ട ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോ അവതരിപ്പിച്ചു.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ,എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,ജനമൈത്രി എക്സൈസ് സ്ക്വാഡിലെ അസി.എക്സൈസ് ഇൻസ്പെക്ടർ കെ.കെ.ബാബു,സിവിൽ എക്സൈസ് ഓഫീസർ ഇ.എസ്.ജയ്മോൻ,സിവിൽ എക്സൈസ് ഡ്രൈവർ ജോൺ ജോസ് മുതലായവർ നേതൃത്വം നൽകി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version