Home Uncategorized കല്‍പ്പറ്റയില്‍ ‘ജനഗല്‍സ’ കലാപ്രദര്‍ശനം 28ന്

കല്‍പ്പറ്റയില്‍ ‘ജനഗല്‍സ’ കലാപ്രദര്‍ശനം 28ന്

0

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 28ന് രാവിലെ 10 മുതല്‍ വൈകുന്നേരം വരെ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ‘ജനഗല്‍സ’ കലാപ്രദര്‍ശനം നടത്തും. പരമ്പരാഗത നൃത്ത-കലാരൂപങ്ങളുടെ അവതരണത്തിന് വേദിയൊരുക്കുകയാണ് ‘ജനഗല്‍സ’യിലൂടെ ചെയ്യുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍ പറഞ്ഞു. വട്ടക്കളി, കൂനാട്ട, ഗദ്ദിക(വയനാട്), മംഗലംകളി, മംഗലപ്പന്തലില്‍കളി(കണ്ണൂര്‍), വേട്ടപ്പാട്ട്(ആലപ്പുഴ), ചോനോന്‍കളി, മയിലാട്ടക്കളി(തിരുവനന്തപുരം), കമ്പുകളി(പത്തനംതിട്ട), പരമ്പരാഗത നൃത്തരൂപങ്ങള്‍(കോഴിക്കോട്)എന്നിവയുടെ അവതരണം ഉണ്ടാകും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version