Home Uncategorized റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ചികിത്സയ്ക്കായി കൊണ്ടുപോയ രോഗിക്ക് ദാരുണാന്ത്യം

റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ചികിത്സയ്ക്കായി കൊണ്ടുപോയ രോഗിക്ക് ദാരുണാന്ത്യം

0

റാഞ്ചി: ഝാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോഗി മരിച്ചു. റാഞ്ചി, ഛത്ര ജില്ലയിലാണ് അപകടം. വിമാനത്തില്‍ ജീവനക്കാരടക്കം ഏഴ് പേരുണ്ടായിരുന്നു. വിമാനത്തില്‍ ജീവനക്കാരടക്കം ഏഴ് പേരുണ്ടായിരുന്നു.

41കാരനായ സഞ്ജയ് കുമാറാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്നു ചികിത്സയ്ക്കായി സഞ്ജയ് കുമാറിനെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

വിമാനത്തില്‍ സഞ്ജയിനെ കൂടാതെ ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്, രണ്ട് സഹായികള്‍, ഒരു പൈലറ്റ് ഇന്‍ കമാന്‍ഡ് (പിഐസി), ഒരു സഹ പൈലറ്റ് എന്നിവരാണ് ഉണ്ടായിരുന്നത്. മെഡിക്കല്‍ എമര്‍ജന്‍സി വിമാനമാണ് ഛത്ര മേഖലയിലെ വനമേഖലയില്‍ തകര്‍ന്നു വീണത്.

രക്ഷാപ്രവര്‍ത്തന ടീമുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രാക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version