Home Uncategorized ഭൂമി തരം മാറ്റല്‍: കര്‍മപഥം ആക്ഷന്‍ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

ഭൂമി തരം മാറ്റല്‍: കര്‍മപഥം ആക്ഷന്‍ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

0

കല്‍പ്പറ്റ: ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നല്‍കി ദീര്‍ഘകാലമായിട്ടും അനുമതി ലഭിക്കാത്തവര്‍ രൂപീകരിച്ച കര്‍മപഥം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. അപ്രായോഗിക നിയമങ്ങളും ചട്ടങ്ങളും എടുത്തുകളയുക, അപേക്ഷകരില്‍ അര്‍ഹരായവര്‍ക്ക് ഭൂമി തരംമാറ്റുന്നതിന് അനുമതി നല്‍കുക, നിലം തരംമാറ്റലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തില്‍ തുടരുന്ന പീഡനം, അഴിമതി, അനാസ്ഥ എന്നിവ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. എഐടിയുസി ജില്ലാ പ്രസിഡന്റ് വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിലയ്ക്കുനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കണം. ജനങ്ങളെ വട്ടംകറക്കുന്നത് ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണം. നെക്കൃഷി സാധ്യമല്ലാത്ത ഭൂമികളെ ആ നിലയില്‍ത്തന്നെ കാണണമെന്നും സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ വിജയന്‍ ആവശ്യപ്പെട്ടു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ, എസ്‌ജെഡി സംസ്ഥാന കമ്മിറ്റി അംഗം വി. പി. വര്‍ക്കി, കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി, എം.കെ. ബാലന്‍, ടി.എം. ബേബി, കെ.എസ്. സ്‌കറിയ, ടി.ഡി. മാത്യു, റെജി ഓലിക്കരോട്, സിബി കാട്ടാംകോട്ടില്‍, അഡ്വ.ജോസഫ് സക്കറിയസ്, ഡെന്നി മാത്യു, പി.എം. ജയശ്രീ, കുര്യന്‍ ജോസഫ്, റാലിയ അബ്ബാസ്, സി.കെ. ഇബ്രാഹിം, കെ. ഹരിദാസ്. എന്‍. ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version