മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ടീച്ചര്‍ ട്രെയിനിംഗ് കോളജ് സംഘടിപ്പിച്ച അഖില കേരള ട്രെയിനിംഗ് കോളജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയ ആതിഥേയ ടീം അംഗങ്ങള്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം.
മീനങ്ങാടി: സെന്റ് ഗ്രിഗോറിയോസ് ടീച്ചര്‍ ട്രെയിനിംഗ് കോളജ് സംഘടിപ്പിച്ച അഖില കേരള ട്രെയിനിംഗ് കോളജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ആനക്കയം സിദ്ദീഖിയ ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ജേതാക്കളായി. ആതിഥേയ ടീമിനാണ് രണ്ടാം സ്ഥാനം. സിദ്ദീഖിയ ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ടി.എം. അതിലനെ മികച്ച കളിക്കാരനായും സെന്റ് ഗ്രിഗോറിയോസ് ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ മുഹമ്മദ് ആഷിഖിനെ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു. ഗോകുലം എഫ്‌സി താരം മഞ്ജു ബേബി ജോണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
