Home Uncategorized ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയിലും സ്വർണ്ണക്കൊള്ള? 233 ഗ്രാം സ്വർണം എവിടെയെന്ന് കണക്കില്ല

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയിലും സ്വർണ്ണക്കൊള്ള? 233 ഗ്രാം സ്വർണം എവിടെയെന്ന് കണക്കില്ല

0

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലും സ്വർണക്കൊള്ള നടന്നെന്ന സൂചന നൽകി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശിയ ശേഷം മിച്ചം വന്ന 233 ഗ്രാം സ്വർണം എവിടെയെന്ന് കണക്കില്ല. ദേവസ്വം വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. കൊടിമരത്തിൽ പൂശാനായി ദേവസ്വം ബോർഡ് വാങ്ങിയത് 9.16 കിലോ സ്വർണമായിരുന്നു. സംഭാവനയായി കിട്ടിയത് 412 ഗ്രാമും ലഭിച്ചു. ചലച്ചിത്ര താരം 80 ഗ്രാമും നിർമാതാവ് 247 ഗ്രാമും നൽകി.

2017 ലാണ് കൊടിമര പുനഃപ്രതിഷ്ഠ നടക്കുന്നത്. 2016ലാണ് സ്വർണം വാങ്ങുന്ന നടപടി പൂർത്തിയാക്കിയത്. പുറത്ത് നിന്ന് സംഭാവനകൾ സ്വീകരിച്ചിട്ടില്ലെന്നാണ് അന്നത്തെ ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്. എന്നാൽ മഹസറുകളിൽ സ്വർണം സംഭാവനയായി നൽകിയ ഭക്തരുടെ പേരുകൾ ഉണ്ട്. തുടർന്നാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. 27 പേർ സ്വർണ്ണം നൽകിയെങ്കിലും മഹാസറിൽ വിവരങ്ങൾ അവ്യക്തം എന്നാണ് വിജിലൻസ് കണ്ടെത്തൽ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version