Home Uncategorized പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി

പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി

0

കൽപ്പറ്റ:- മിനിമം പെൻഷൻ ഒൻപതിനായിരം രൂപ ആക്കുക, ക്ഷാമഭത്താ ഏർപ്പെടുത്തുക, സീനിയർ സിറ്റിസൺസ് ട്രെയിൻ യാത്ര സൗജന്യ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രൊവിഡൻ ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ദേശീയ തലത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി കൽപ്പറ്റ പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി. സമരം കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു സിഎം ശിവരാമൻ അധ്യക്ഷത വഹിച്ചു പി അപ്പൻ നമ്പ്യാർ സി എ സ്റ്റാൻലി, സി എച്ച് മമ്മി, എ സോമൻ, വി യൂസഫ്, കെ പി രാജൻ, എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്-01,02
കൽപ്പറ്റ പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു.
09-02-2026 K.P.Haridas,Photoworld,Kalpetta-Mob-9387412551

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version