Home Uncategorized സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ

സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ

0

കേണിച്ചിറ : ഇൻസ്റ്റാഗ്രാം വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ആലപ്പുഴ കായംകുളം പുതിയവിള സിബിൻ ശശിധരനെ (34) കേണിച്ചിറ പോലീസ് പിടികൂടി.
കേണിച്ചിറ സ്വദേശിയായ പെൺകുട്ടിയുടെ മാതാവിന്റെ ഫോണിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നത്. 2024 മുതൽ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയെ പിന്തുടരുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. കൂടാതെ, പെൺകുട്ടിയുടെ സഹോദരിയുടെ ഫോട്ടോകൾ കൈക്കലാക്കി അവ ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്നും, കുടുംബത്തെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സിബിൻ. പ്രതിക്കെതിരെ ഐ.ടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ്കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ രാജീവ് കുമാർ എ.എസ്.ഐ ദിലീപ് കുമാർ സിപിഒ മാരായ അജിത് , ജിഷ്ണു , ശിഹാബ് എന്നിവരാണ് പ്രതിയെ ആലപ്പുഴ കായംകുളം പുതിയവിള എന്ന സ്ഥലത്ത് നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version