Home Uncategorized ഫരീദാബാദിൽ യന്ത്ര ഊഞ്ഞാൽ തകർന്നു വീണ സംഭവം; 2 പേർ അറസ്റ്റിൽ

ഫരീദാബാദിൽ യന്ത്ര ഊഞ്ഞാൽ തകർന്നു വീണ സംഭവം; 2 പേർ അറസ്റ്റിൽ

0

ഫരീദാബാദില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. യന്ത്ര ഊഞ്ഞാൽ ഓപ്പറേറ്ററും സ്റ്റാഫുമാണ് അറസ്റ്റിലായത്. സൂരജ്കുണ്ഡ് ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ്‌സ് മേളക്കിടെ ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ഒരു പൊലീസുകാരന് ജീവൻനഷ്ടമാകുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഊഞ്ഞാലിന്റെ ഒരു ഭാഗം മുഖത്തും തലയിലുമായി ഇടിച്ചാണ് ഇൻസ്പെക്ടർ ജഗദീഷ് പ്രസാദിന് ജീവൻ നഷ്ടമായത്. യന്ത്ര ഊഞ്ഞാലിൽ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്. മുഖ്യമന്ത്രി നയാബ് സിങ് സൈനി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version