Home Uncategorized LDF ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി; കുട്ടികളെ എത്തിച്ചത് സർക്കാർ വാഹനത്തിൽ

LDF ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി; കുട്ടികളെ എത്തിച്ചത് സർക്കാർ വാഹനത്തിൽ

0

മന്ത്രി കെ എൻ ബാലഗോപാൽ കൊല്ലം കൊട്ടാരക്കരയിൽ നയിച്ച എൽഡിഎഫ് വികസന സന്ദേശജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി. കൊട്ടാരക്കര സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളെ സർക്കാർ വാഹനത്തിൽ ജാഥയ്ക്ക് എത്തിച്ചെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജ് പറഞ്ഞു.

കഴിഞ്ഞ ദിവസം കൊട്ടാരക്കര തൃക്കണ്ണമംഗൽ തോട്ടംമുക്കിൽ കോടതി ജംഗ്ഷനിൽ നടന്ന പരിപാടിയിലാണ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത്. കോളേജ് വൈസ് പ്രിൻസിപ്പൾ നൽകിയ മറുപടി നിരുത്തരവാദിത്തപരമെന്ന് അജു ജോർജ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും സർക്കാർ പാർട്ടി പരിപാടികൾക്ക് കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായും അജു ജോർജ് വിമർശിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version