Home Uncategorized ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിന് ധനസമാഹരണം നടത്തി

ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിന് ധനസമാഹരണം നടത്തി

0

ചുണ്ടമുക്ക്: പിണങ്ങോട് സഹാറ ഭാരത് ഫൗണ്ടേഷന്‍ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിനുവേണ്ടി രണ്ടേനാല് യുവ കൂട്ടായ്മ ധനസമാഹരണം നടത്തി. ഇതിനു മുന്നോടിയായി സംഘടിപ്പിച്ച യോഗം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ദീപ്തിഗിരി പള്ളി വികാരി ഫാ.ചാണ്ടി പുനക്കാട്ട്, ചുണ്ടമുക്ക് ജുമാ മസ്ജിദ് ഖത്തീബ് ആഷിഖ് വാഫി പുലിക്കാട്, കരിമ്പിഞ്ചാല്‍ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഗംഗാധരന്‍ എന്നിവര്‍ അനുഗ്രഹഭാഷണം നടത്തി. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് സയ്യിദ് മാഷ്ഹൂദ് തങ്ങളില്‍നിന്നു വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഖമര്‍ ലൈല ആദ്യ സംഭാവന ഏറ്റുവാങ്ങി. ഇല്യാസ് തരുവണ, മുസ്തഫ തയ്യുള്ളതില്‍, ലത്തീഫ് നടുക്കണ്ടി, കെ.എം. ഷിനോജ്, ജംഷീറ ഷിഹാബ്, ഗോള്‍ഡ ഷിനോജ്, അസ്മില ആയങ്കി, കെ.ടി. സുബൈര്‍, കെ.ടി. ഹര്‍ഷിത ബാരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. യുവ കൂട്ടായ്മ യിലെ വി. ഷനൂദ്, ഒ. ജുനൈദ്, ഷൗക്കത്ത് ചുള്ളി, കെ.ടി. അഷറഫ്, എ.വി. ജോര്‍ജ്, മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version